പുതിയ എഞ്ചിന് കരുത്തില്‍ മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിക്കുന്നു
15-ാംമത് ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. പുതിയൊരു എഞ്ചിന് കരുത്തിലാകും വാഹനം വിപണിയില്‍ എത്തുകയെന്നാണ് ഇപ്പോള്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന് 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.
ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് മോഡലില്‍ നിന്നും 20 bhp കരുത്തും 30 Nm torque ഉം പുതിയ എഞ്ചിന് അധികം സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷമാണ് 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിന് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടിന്റെ ഭാഗമായി പുതിയ എഞ്ചിന് ഫോര്‍ഡ് ഇക്കോസ്പോര്‍ടിലും ഇടംപിടിക്കും.
പേര് സൂചിപ്പിക്കുന്നതുപോടെ സ്പോര്‍ട്ടി പരിവേഷത്തിലാണ് വാഹനത്തിന്റെ ഡിസൈന്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നത്. ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്സ് ഡിസൈനുകളും, ബ്രേക്ക് കപ്പില്ലേഴിസിലെ ചുവപ്പ് ഇന്‍സേര്‍ട്ടും, എല്ലാം വാഹനത്തിന് ഒരു സ്പോര്‍ട്ടി പകിട്ട് നല്കുന്നു എന്നുവേണം പറയാന്‍.
അകത്തളത്തിലും മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന് ഇന്‍സേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. 2020 -ന്റെ പകുതിയോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാകും.
ഒന്ന് സ്റ്റാന്‍ഡേര്‍ഡ്, മറ്റൊന്ന് എക്സ്റ്റന്റഡ് റേഞ്ച്. മഹീന്ദ്ര ഇലക്ട്രിക് കൈക്കൊള്ളുന്ന പുതിയ ഡിസൈന്‍ ഭാഷ്യം eXUV300 വെളിപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്ല്, പുതിയ അലോയ് വീലുകള്‍, പരിഷ്കരിച്ച ബമ്പര്‍ എന്നിവയെല്ലാം മഹീന്ദ്ര eXUV300 -യുടെ സവിശേഷതയാണ്.
Comments are closed.