അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും ,ഇരുവരെയും സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഒരേ സമയം മാവോയിസ്റ്റ് പ്രസ്ഥാനത്തിലും സി.പി.എമ്മിലും പ്രവര്‍ത്തിക്കുകയായിരുന്ന പന്തീരാങ്കാവില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും ,ഇരുവരെയും സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയെന്നും സി.പി.എം സംസ്ഥാന സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ഇവര്‍ മാവോയിസ്റ്റുകളാണെന്ന് കണ്ടെത്തിയതിനാലാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി പുറത്താക്കിയത്. അതിന് ജില്ലാകമ്മിറ്റി അംഗീകാരം നല്‍കി. കോഴിക്കോട്ട് നടന്നതായതിനാലാണ് നിങ്ങള്‍ (തലസ്ഥാനത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍) അറിയാതെ പോയതെന്നും കോടിയേരി പറയുന്നു. കേരള പൊലീസ് അന്വേഷിക്കുന്ന കേസ് അനുവാദമില്ലാതെ എന്‍.ഐ.എ ഏറ്റെടുത്തത് തെറ്റാണെന്ന് സംസ്ഥാനസമിതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി വ്യക്തമാക്കി.

Comments are closed.