കൊന്നത്തടി കരിമലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ 315 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

കൊന്നത്തടി: ഇടുക്കിയില്‍ ഭൂമി പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്താന്‍ പോകുന്നതായി റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൊന്നത്തടി കരിമലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ 315 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഭൂമി കയ്യേറി നിര്‍മിച്ച കെട്ടിടം റവന്യൂ വകുപ്പ് സീല്‍ ചെയ്തു.

എന്നാല്‍ ജില്ല കളക്ടര്‍ നേരിട്ടെത്തിയാണ് കരിമലയ്ക്ക് മുകളില്‍ 33 പേര്‍ ചേര്‍ന്ന് കയ്യേറിയ 315 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് ഏറ്റെടുത്ത ഭൂമിയില്‍ റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച രാജാക്കാട് സ്വദേശി ജിമ്മിക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഭൂമി കയ്യേറിയ മറ്റ് 33 പേര്‍ക്ക് എതിരെയും നടപടിയുണ്ടാകും. കൊന്നത്തടി വില്ലേജിലെ മറ്റിടങ്ങളിലെ കയ്യേറ്റങ്ങളും റവന്യൂ വകുപ്പ് പരിശോധിക്കുകയാണ്.

Comments are closed.