Ultimate magazine theme for WordPress.

എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായ സംഭവം : ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്നും 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാന്‍ എസ്എപി കമാണ്ടന്റിന് ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

തുടര്‍ന്ന് പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. അതേസമയം മണിപ്പൂരില്‍ ജോലിക്ക് പോയ ഐആര്‍ ബറ്റാലിയന്റെ കൈവശമുള്ള 16 തോക്കൊഴികെ മറ്റ് തോക്കകുളെല്ലാം എസ്എപി ക്യാമ്പില്‍ വിവിധ ബറ്റാലിയനുകളില്‍ നിന്നും എത്തിച്ചുവെന്നാണ് നിഗമനം.

Comments are closed.