അബുദാബിയില്‍ തീയില്‍ പെട്ട ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു

ദുബായ്: അബുദാബിയിലെ വീട്ടില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ 32 കാരനായ ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു. മലയാളിയായ അനില്‍ നൈനാനാണ് മരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച പൊള്ളലേറ്റ് നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ അനില്‍ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. എന്നാല്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ നീനുവിന്റെ നില മെച്ചപ്പെട്ടു.

കോറിഡോറിലെ ഇലക്ട്രിക് ബോക്സില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ നീനു കോറിഡോറില്‍ നില്‍ക്കുമ്പോഴായിരുന്നു തീപ്പിടുത്തം. ബെഡ്റൂമിലായിരുന്ന അനില്‍ ഭാര്യയെ രക്ഷിക്കാനായി ഓടിയെത്തിയപ്പോള്‍ അനിലിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നെന്നാണ് അറിയുന്നത്.

തുടര്‍ന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ദമ്പതികളെ തിങ്കളാഴ്ച രാത്രിയില്‍ തന്നെ ഉം അല്‍ ക്യുവെയ്നിലെ ഷെയ്ഖ് ഖലീഫാ ജനറല്‍ ആശുപത്രിയി പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലേക്ക് നില വഷളായതോടെ അബുദാബിയിലെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.

Comments are closed.