ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍
തിരുവനന്തപുരം : ഫെബ്രുവരി 23 ന് സംസ്ഥാനത്ത് പന്ത്രണ്ടോളം ദളിത് സംഘടനകളുടെ പൊതുവേദിയായ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 23ന് അഖിലേന്ത്യാബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് ദളിത് സംയുക്ത വേദി നേതാക്കള്‍ വ്യക്തമാക്കി.
തുടര്‍ന്ന് പത്രം, പാല്, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
Comments are closed.