കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റെയെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് അജയ് മാക്കന്
ന്യുഡല്‍ഹി: ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരമേറ്റ അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെ പുകഴ്ത്തി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റെയെ വിമര്‍ശിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് അജയ് മാക്കന്. എഎപി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലത്തുണ്ടായ നേട്ടങ്ങള്‍ കെജ്രിവാള് വ്യക്തമാക്കുന്ന വീഡിയോ ആണ് മിലിന്ദ് ട്വിറ്റില്‍ പങ്കുവച്ചത്.
ഡല്‍ഹി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിച്ച് 60,000 കോടി രൂപയോളമായെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ റവന്യൂമിച്ച സംസ്ഥാനമായെന്നും ഡല്‍ഹി ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക കാര്യശേഷിയുള്ള സംസ്ഥാനമാണെന്നും മിലിന്ദ് പറഞ്ഞു. തുടര്‍ന്ന് മിലിന്ദിനോട് കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ട മാക്കന്, അര്ഥസത്യമായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യരുതെന്നും നിര്‍ദേശിച്ചു.
‘സഹോദരാ, നിങ്ങള്‍ക്ക് കോണ്‍ഗ്രസ് വിടണമെങ്കില്‍ അങ്ങനെ ചെയ്യു, എന്നിട്ട് അര്‍ഥസത്യങ്ങള്‍ വിളമ്പൂ. കോണ്‍ഗ്രസ് ഭരണകാലത്ത് ഡല്‍ഹിയുടെ വരുമാന വളര്‍ച്ച 14.87% ശതമാനമായിരുന്നുവെന്നും എഎപിയുടെ 9.90% മാത്രമാണെന്നും’ എന്നാണ് മാക്കന് ട്വീറ്റ് ചെയ്തത്.
Comments are closed.