കറാച്ചിയില്‍ പച്ചക്കറി കണ്ടെയ്നറില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് നാലു പേര്‍ മരിച്ചു

കറാച്ചി: കറാച്ചിയില്‍ പച്ചക്കറി കണ്ടെയ്നറില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് നാലു പേര്‍ മരിച്ചു. പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഞായറാഴ്ച രാത്രി കെമാരി തുറമുഖത്ത് കപ്പലില്‍ നിന്ന് ഇറക്കിയ ഒരു കണ്ടെയ്നറില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്.

കണ്ടെയ്നര്‍ പുറത്തിറക്കിയ ശേഷം ജാക്സണ്‍ മാര്‍ക്കറ്റിലെ ചില തൊഴിലാളികള്‍ അത് തുറക്കുകയും തുടര്‍ന്ന് പുറത്തേക്ക് വന്ന വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട് ബോധരഹിതരാകുകയായിരുന്നുവെന്ന് ഡി.ഐ.ജി ഷര്‍ജീല്‍ ഖാറല്‍ വ്യക്തമാക്കി.

എന്നാല്‍ ഇവരെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല പേര്‍ മരണപ്പെടുകയും 15 പേര്‍ ചികിത്സയിലുമാണ്. അതേസമയം ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരില്‍ നിന്നും നേവിയില്‍ നിന്നും തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.