ഹിന്ദുരാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും പൂവണിയരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത് : അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: ജയ്പൂര്‍ കളക്ടറേറ്റിന് സമീപം നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്രത്തിന്റെ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്നവര്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു. നാളെ അവര്‍ സിഖ് മതവിശ്വാസികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും നേരെ തിരിയും.

ഹിന്ദുരാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും പൂവണിയരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബിജെപിയും ആര്‍എസ്എസും എന്താണ് ചെയ്തതെന്നും തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്ര പേര്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും.. ഗെഹ്ലോട്ട് ചോദിക്കുകയാണ്.

കൂടാതെ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ബാധ്യതയില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞത് അപകടമാണെന്നും സ്ഥാനക്കയറ്റത്തിന് സംവരണം ഉറപ്പുവരുത്താന്‍ ഭേദഗതി കൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളൃം രാജസ്ഥാനെ മാതൃകയാക്കണമെന്നും അദേഹം പറയുന്നു.

Comments are closed.