അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍ ലഭിച്ചു. അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്ക് എച്ച് ജി അര്‍ജുനനെയാണ് സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നല്‍കിയിരുന്നു.

Comments are closed.