ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ കലണ്ടര്‍ വര്‍ഷം 5.4 ശതമാനം നിരക്കിലായിരിക്കും വളച്ചയെന്ന് മൂഡിസ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും, വൈറസും അതിന്റെ വ്യാപനവും ഈ വര്‍ഷം ആഗോള വളര്‍ച്ചയുടെ സ്ഥിരത കൈവരിക്കാനുള്ള സാധ്യതകളെ സംബന്ധിച്ച ശുഭാപ്തിവിശ്വാസം കുറച്ചിരിക്കുകയാണെന്നുമുള്ള മൂഡിസ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ കലണ്ടര്‍ വര്‍ഷം 5.4 ശതമാനം നിരക്കിലായിരിക്കും വളരുകയെന്നാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തളര്‍ച്ച നേരിടുകയാണ്. യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (കലണ്ടര്‍ ക്യു 3) 2019 ന്റെ മൂന്നാം പാദത്തില്‍ 4.5 ശതമാനം മാത്രമായിരുന്നു. നേരത്തെ ഇന്ത്യ 2020 ല്‍ 6.6 ശതമാനം നിരക്കില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ വൈറസ് വ്യാപിക്കുന്നത് തുടരുന്നതിനാല്‍, ചൈനയിലും (എ 1 സ്ഥിരത) ആഗോള സമ്പദ്വ്യവസ്ഥയിലും ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് അന്തിമ വിലയിരുത്തല്‍ നടത്താറായിട്ടില്ലെന്നാണ് മൂഡിസ് പറയുന്നത്.

Comments are closed.