സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ എത്തിച്ച് സെല്‍റ്റാ വിഗോ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ എത്തിച്ചിരിക്കുകയാണ് സെല്‍റ്റാ വിഗോ. തുടര്‍ന്ന് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതം നേടുകയും കളിയുടെ ഏഴാം മിനുട്ടില്‍ ഫിയോദര്‍ സ്‌മോലവിലൂടെ സെല്‍റ്റാ മുന്നിലെത്തി. 52-ാം മിനുട്ടില്‍ ടോണി ക്രൂസിലൂടെ ഒപ്പമെത്തിയ റയല്‍ 65-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസിലൂടെ ലീഡുയര്‍ത്തുകയുമായിരുന്നു.

എന്നാല്‍ അഞ്ച് മിനുട്ട് ബാക്കിനില്‍ക്കെ സാന്റി മിനാ സെല്‍റ്റയെ തിരിച്ചുപിടിച്ചു. അതേസമയം പരിക്ക് ഭേദമായ എഡന്‍ ഹസാര്‍ഡ് റയലില്‍ തിരിച്ചെത്തി. നിലവില്‍ 24 മത്സരങ്ങളില്‍ നിന്നായി 53 പോയിന്റുള്ള റയല്‍ മാഡ്രിഡ് ലീഗില്‍ ഒന്നാമതാണ്. തൊട്ടുപിന്നാലെ 52 പോയിന്റുമായി ബാഴ്സലോണ രണ്ടാംസ്ഥാനത്തുണ്ട്. സമനിലയോടെ സെല്‍റ്റ പോയിന്റ് പട്ടികയില്‍ 20ല്‍ നിന്ന് പതിനേഴാം സ്ഥാനത്തുമാണ്.

Comments are closed.