500 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ പുറത്തിറക്കി എയര്‍ടെല്‍

ഉപയോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ എല്ലാതരം ഉപയോക്താക്കളെയും ഉൾക്കൊള്ളുന്ന വിധത്തിലാണ് പ്ലാനുകൾ രൂപകല്പന ചെയ്യുന്നത്. അതുകൊണ്ട് തന്നെ 500 രൂപയിൽ താഴെയുള്ള നിരക്കുകളിൽ ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കുന്നവർക്കും, ഇന്റർനെറ്റിന് പ്രാധാന്യം നൽകാതെ കോളുകൾ വിളിക്കാൻ കൂടുതലായി ഫോൺ ഉപയോഗിക്കുന്നവർക്കുമായി എയർടെൽ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ആദ്യത്തേത് 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിനൊപ്പം സൌജന്യ കോളുകളോ എസ്എംഎസുകളോ ലഭിക്കില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് മാത്രം ഉപകാരപ്പെടുന്ന ഈ പ്ലാൻ അത്യാവശ്യമായി ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ്.

എയർടെല്ലിന്റെ 149 രൂപ, 179 രൂപ പ്ലാനുകൾ 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്. മൊത്തം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, 300 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനുകൾ നൽകുന്നത്. 149 രൂപ പ്ലാനിൽ നിന്ന് 179 രൂപ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കൂടി പ്ലാനിനൊപ്പം ലഭിക്കുന്നു എന്നതാണ്.

219 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും ജനപ്രീയമായ 500 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് 219 രൂപ, 249 രൂപ, 279 രൂപ പ്ലാനുകൾ. 219 രൂപയുടെ പ്ലാൻ ദിവസേന 1ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്.

249 രൂപയുടെ പ്ലാൻ

249 രൂപയുടെ പ്ലാൻ ദിവസവും 1.5ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. 219 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താവ് 30 രൂപ അധികം നൽകിയാൽ ദിവസേന ലഭിക്കുന്ന ഡാറ്റയിൽ 500 എംബിയുടെ വർദ്ധനവാണ് ഉണ്ടാകുന്നത്. മൊത്തത്തിൽ ഏതാണ്ട് 15 ജിബിയോളം ഡാറ്റ ഉപയോക്താവിന് അധികം ലഭിക്കും.

279 രൂപ പ്ലാൻ

279 രൂപ പ്ലാൻ 249 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ മറ്റ് പ്ലാനുകളെ അപേക്ഷിച്ച് ഇതൊരു അധിക ആനുകൂല്യം കൂടി ഉപയോക്താവിന് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് പ്ലാനിൽ നിന്ന് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയാണ് പ്ലാനിലൂടെ ഉപയോക്താവിന് അധികമായി ലഭിക്കുന്നത്.

298 രൂപ പ്ലാൻ

500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ പ്രധാനപ്പെട്ട മറ്റ് രണ്ട് പ്ലാനുകളാണ് 298 രൂപയുടെയും 349 രൂപയുടെയും പ്ലാനുകൾ. 298 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Comments are closed.