കിയ തങ്ങളുടെ പുതുതലമുറ സോറന്റോ എസ്യുവിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു

ആഗോള വിപണികൾക്കായി കിയ തങ്ങളുടെ പുതുതലമുറ സോറന്റോ എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെടുത്തി. അടുത്തിടെ പുറത്തു വന്ന സ്പൈ ചത്രങ്ങളായി വളരെ സാമ്യമുള്ളതാണവ.

മാർച്ച് 3 ന് സ്വിറ്റ്സർലൻഡിൽ നടക്കുന്ന 2020 ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പ്രീമിയം എസ്‌യുവി ലോക പ്രീമിയറായി പ്രദർശിപ്പിക്കും. 2021 മോഡൽ കിയ സോറെന്റോ വർഷത്തിൽ പിന്നീട് വിദേശ വിപണിയിലെത്തും.

എന്നിരുന്നാലും ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ട്യൂസൺ, ഹോണ്ട CR-V എതിരാളിയായ വാഹനത്തിന്റെ ഇന്ത്യ ലോഞ്ച് ഇനിയും രണ്ട് വർഷം അകലെയാണ്. നവീകരിച്ച ബാഹ്യ രൂപകൽപ്പനയും ഇന്റീരിയറും, പുതിയ ഫീച്ചറുകളും വാഹനത്തിൽ നിർമ്മാതാക്കൾ ചേർക്കുകയും ചെയ്യുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ മികവോടെയാണ് പുതുതലമുറ എത്തുന്നത്.

നാലാം തലമുറ കിയ സോറെന്റോയ്ക്ക് മുൻനിര ടെല്ലുറൈഡ് എട്ട് സീറ്റർ എസ്‌യുവിയക്കു സമാനമായ മാറ്റങ്ങൾ ലഭിക്കുന്നു. മുൻവശത്ത് ക്രോം ബോർഡറുകളുള്ള വിശാലമായ ടൈഗർ നോസ് ബ്ലാക്ക് ഗ്രില്ല് അടങ്ങിയിരിക്കുന്നു.

നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ തടസ്സമില്ലാത്ത രീതിയിൽ ഗ്രില്ലിനെ ചുറ്റിപ്പറ്റിയുള്ളതാണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ വാഹനത്തിന്റെ വിഷ്വൽ ഇംപാക്ട് കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുൻ ബമ്പറിൽ വിശാലമായ എയർ ഇൻ‌ലെറ്റും അതിന് വശങ്ങലിലായി ഫോഗ് ലാമ്പുകൾ നൽകിയിരിക്കുന്നു. കൂടാതെ വാഹനത്തിന്റെ വീൽബേസ് കമ്പനി വർദ്ധിപ്പിക്കുകയും ചെയ്തു. ഷാർപ്പ് ഡിസൈനിലാണ് പിൻവശത്തെ വിൻഡോകൾ, ക്രോം വിൻഡോ ലൈനുകൾ, സിൽവർ ട്രിം ചെയ്ത C-പില്ലർ എന്നിവയ്‌ക്ക് പുറമേ ഓവർഹാംഗുകളും ചെറുതാക്കി.

പിൻഭാഗത്ത് നെടുനീളെയുള്ള ഇരട്ട എൽഇഡി ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റിൽ സോറന്റോ ബാഡ്ജിംഗ്, ഷാർപ്പർ ബമ്പിന് നടുവിലുള്ള കിയ ലോഗോ, ഷാർക്ക് ഫിൻ ആന്റിന, മുകളിൽ സ്റ്റോപ്പ് ലാമ്പുള്ള ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവയുണ്ട്.

പുതിയ തലമുറ കിയ സോറെന്റോയുടെ ഇന്റീരിയറിൽ 10.12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള പുനക്രമീകരിച്ച ക്യാബിൻ അവതരിപ്പിക്കുന്നു. ലേയേർഡ് ഡാഷ്‌ബോർഡിൽ സിൽവർ, ക്രോം ഘടകങ്ങൾ ചേർത്ത് താഴത്തെ ഭാഗം ടാൻ നിറത്തിലും മുകളിൽ കറുപ്പ് നിറത്തിലും ആംബിയന്റ് മൂഡ് ലൈറ്റിംഗും നൽകിയിരിക്കുന്നു.

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിൽ കൺട്രോളുകൾ ഘടിപ്പിച്ചിരിക്കുന്നു, 12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. സെന്റർ കൺസോളിൽ ക്ലൈമറ്റ് കൺട്രോൾ ഏരിയയിൽ വലിയ എസി വെന്റുകളുണ്ട്.

സീറ്റുകൾ, ഡോർ ട്രിം, മുന്നിലെ സെൻട്രൽ ആംസ്ട്രെസ്റ്റ് എന്നിവയ്ക്ക് ടാൻ ലെതർ ഫിനിഷും ഉണ്ട്. പുതുതലമുറ കിയ സോറെന്റോയുടെ സാങ്കേതിക സവിശേഷതകൾ വാഹനത്തിന്റെ അരങ്ങേറ്റ വേളയിൽ വെളിപ്പെടുത്തും.

ഇക്കോ ഹൈബ്രിഡായിരിക്കും . 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ. 1.6 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2WD, 4WD ഓപ്ഷനിൽ വരുന്നു. എട്ട് സ്പീഡ് DCT, 4 ഡബ്ല്യുഡി ഓപ്ഷനുള്ള 2.2 ലിറ്റർ ഡീസൽ എന്നിവ പ്രതീക്ഷിക്കാം.

Comments are closed.