മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്കാരം ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി
ബെര്‍ലിന്‍: മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്കാരം ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. 2011 ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. തുടര്‍ന്ന് ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്.
ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ സഹതാരങ്ങള്‍ തോളിലേറ്റി നടന്നതിനെ ‘ഒരു ദേശത്തിന്റെ തോളിലേറ്റപ്പെട്ട’ നിമിഷമെന്നാണ് ലോറിയസ് വിശേഷിപ്പിച്ചത്. ഈ വര്‍ഷത്തെ മികച്ച കായികതാരത്തിനുള്ള ലോറിയസ് അവാര്‍ഡ് ഫുട്ബോള്‍ താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ റേസര്‍ ലൂയി ഹാമില്‍ട്ടണും നേടിയിരുന്നു.
അതേസമയം വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം യു.എസ് ജിംനാസ്റ്റിക്സ് താരം സിമോണി ബെയ്ല്‍സ് സ്വന്തമാക്കി. ബാഴ്സലോണ ജേഴ്സിയില്‍ 600ാം ഗോള്‍ തികക്കുകയും ആറാം തവണ ലാ ലിഗ ടോപ്സ്കോററാവുകയും ആറാം ബാലന്‍ഡി ഓര് പുരസ്കാരം നേടുകയും ചെയ്ത മെസി പോയവര്‍ഷം ഫുട്ബാളിലെ ഒരുപിടി പുരസ്കാരങ്ങള്‍ നേടിയിരുന്നു.
Comments are closed.