കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ വെന്തുമരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് 8.5 ലക്ഷം രൂപ ധനസഹായം

എരുമപ്പെട്ടി: കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ വെന്തുമരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് 8.5 ലക്ഷം രൂപ ധനസഹായം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. 5 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കും. പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന്‍ 2.5 ലക്ഷം രൂപയും വൈല്‍ഡ് ലൈഫ് സൊസൈറ്റി ഒരു ലക്ഷം രൂപയും നല്‍കും.

ഇതില്‍ 2 ലക്ഷം അടിയന്തര സഹായമായി നല്‍കുന്നതാണ്. കൂടാതെ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുകയും മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments are closed.