കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍
തൃശൂര്‍: കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ ചൊവ്വാഴ്ച യുഡിഎഫിന്റെ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രസിഡന്റ് കെ.കെ അഫ്സലിന് (42) നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്സലിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നില്‍ ബൈക്കിലിരിക്കുകയായിരുന്ന അഫ്സലിനെ ഹോട്ടലില്‍ നിന്നെത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചതെന്നാണ് വിവരം. റിയാസ് കല്ലിപ്പറമ്പില്‍ എന്നയാളാണ് പ്രതിയെ ആക്രമിച്ചത്. അതേസമയം ബൈക്കില്‍ നിന്ന് അഫ്സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതില്‍ വഴി ഓടി രക്ഷപ്പെട്ടിരുന്നു.
Comments are closed.