കൊറോണ വൈറസ് : പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40 ശതമാനം ഉയര്‍ന്നു

മുംബൈ : കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയിലെ പല വ്യവസായ രംഗങ്ങളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ചൈന ആസ്ഥാനമായുള്ള നിര്‍മാതാക്കള്‍ ഫാക്ടറികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചതോടെ ചില അസംസ്‌കൃത വസ്തുക്കള്‍ക്കും ഉത്പന്നങ്ങള്‍ക്കുമായി ചൈനയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും ആശങ്കയിലാണ്.

എന്നാല്‍ വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം വിവിധ തരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്ന് സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ വ്യക്തമാക്കി.

Comments are closed.