ബംഗലൂരുവിലേക്ക് പുറപ്പെടുന്നതിനായി പറന്നുയരുന്നതിനിടെ ഗോ എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ച് തീപിടുത്തം

അഹമ്മദാബാദ്: ബംഗലൂരുവിലേക്ക് പുറപ്പെടുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ഗോ എയര്‍ വിമാനത്തില്‍ പക്ഷിയിടിക്കുകയും തുടര്‍ന്ന് ചെറിയ തോതില്‍ തീപിടുത്തമുണ്ടാവുകയും ചെയ്തു.

അതേസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനത്തിന്റെ വലതു എന്‍ജിനില്‍ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. ഇതോടെ സര്‍വീസ് നിര്‍ത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

Comments are closed.