വഴിയോരത്ത് അനധികൃത ഫ്ളക്സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി

കൊച്ചി : വഴിയോരത്ത് റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്ളക്സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി ഉത്തരവ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപിയും റോഡ് സുരക്ഷാ കമ്മിഷണറും സര്‍ക്കുലര്‍ ഇറക്കിയത്. അതിനാല്‍ ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്.

Comments are closed.