Ultimate magazine theme for WordPress.

മലപ്പുറം സ്വദേശി ദുബായില്‍ കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു

ദുബായ് : ദുബായില്‍ ഒന്നര വര്‍ഷമായി പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു. തിങ്കളാഴ്ച തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25) ആണ് മരിച്ചത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫാസില, ഷെറിന്‍,ജംഷീന,ഗയാസ്.

Comments are closed.