ബംഗാളി നടന്‍ തപസ് പോള്‍ അന്തരിച്ചു

മുംബൈ: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പിയും ബംഗാളി നടനുമായ തപസ് പോള്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈയിലായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. മുംബൈയില്‍ മകളെ കാണാന്‍ എത്തിയ തപസ് കൊല്‍ക്കൊത്തയിലേക്ക് മടങ്ങുന്നതിന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ എത്തുകയും തുടര്‍ന്ന് അവിടെവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജൂഹുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു മണിയോടെ മരിക്കുകയായിരുന്നു.

രണ്ടു വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൃഷ്ണനഗറില്‍ നിന്നും രണ്ടു വട്ടം പാര്‍ലമെന്റില്‍ എത്തിയ തപസ് അലിപോരെ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലും അംഗമായിട്ടുണ്ട്. അതേസമയം 1980ല്‍ ദാദര്‍ കീര്‍ത്തിയിലൂടെ വെള്ളിത്തരയില്‍ എത്തിയ തപസ് റൊമാന്റിക് ഹീറോ എന്ന നിലയില്‍ വളരെപെട്ടെന്നു തന്നെ കുടുംബ പ്രേഷകരുടെ മനസ്സില്‍ ഇടംപിടിച്ചു. മാധുരി ദീക്ഷിത്തിനൊപ്പം 1984ല്‍ ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Comments are closed.