സര്‍ക്കാരിനെ അപമാനിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജമ്മു കശ്മീര്‍ പോലീസ്

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ സര്‍ക്കാരിനെ അപമാനിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ് പോലീസ്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന രീതയില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് എതിരെയല്ല, മറിച്ച് സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയത്.

സര്‍ക്കാരിനെതിരായ കുപ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ ജനുവരി 14 ന് സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ജമ്മു കശ്മീര്‍ ഭരണാധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. പ്രത്യേക ഫയര്‍വാള്‍ സംവിധാനവും അധികാരികള്‍ ഏര്‍പ്പെടുത്തിയിരുന്നു.വൈറ്റ് ലിസ്റ്റ് ചെയ്തിട്ടുള്ള 1485 വെബ്സൈറ്റുകള്‍ മാത്രമാണ് ജമ്മുകശ്മീരില്‍ ലഭിക്കുന്നത്.

Comments are closed.