എന്റെ ലിറ്റില്‍ ലേഡി എന്റെ ബ്ലാക് ലേഡിയെ കണ്ടുമുട്ടിയപ്പോള്‍ രണ്‍വിര്‍ സിംഗ്

അറുപത്തിയഞ്ചാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. മാധുരി ദീക്ഷിത് ആണ് രണ്‍വിര്‍ സിംഗിന് അവാര്‍ഡ് സമ്മാനിച്ചത്. വെള്ളിത്തിരയിലെ ഇതിഹാസമായ ഒരേയൊരു മാധുരി ദീക്ഷിത്തില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ നിമിഷം ഒരിക്കലും മറക്കില്ലെന്നും അനുഗ്രഹിക്കപ്പെട്ടിരുന്നു, നന്ദിയുണ്ട് എന്നും രണ്‍വിര്‍ സിംഗ് പറഞ്ഞിരുന്നു.

എന്നാല്‍ അവാര്‍ഡ് ശില്‍പം പിടിച്ചുള്ള ദീപിക പദുക്കോണിന്റെ ഫോട്ടോയാണ് രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്തത്. തുടര്‍ന്ന് എന്റെ ലിറ്റില്‍ ലേഡി എന്റെ ബ്ലാക് ലേഡിയെ കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു രണ്‍വിര്‍ സിംഗ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരുന്നു. അതേസമയം നടി ദീപിക പദുക്കോണ്‍ തന്റെ ഭര്‍ത്താവ് രണ്‍വിര്‍ സിംഗിന് കിട്ടിയ അവാര്‍ഡ് അത്രത്തോളം വിലമതിക്കുന്നുണ്ടെന്നാണ് ഫോട്ടോയില്‍ നിന്ന് മനസ്സിലാവുന്നത് എന്ന് ആരാധകര്‍ പറയുന്നു.

Comments are closed.