വിമര്‍ശകര്‍ക്ക് മറുപടിയുമായി സെല്‍ഫ് ട്രോളുമായി രംഗത്ത് എത്തി ഹരീഷ് ശിവരാമകൃഷ്ണന്‍

ഹിറ്റ് ഗാനങ്ങള്‍ വലിച്ചു നീട്ടി നശിപ്പിക്കുകയാണെന്നുള്ള ചലരുടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി സെല്‍ഫ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഭാവം കൊടുത്ത് ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്ന ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വിമര്‍ശകരുമുണ്ട്.

അതേസമയം ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൌജന്യമായി. ബന്ധപ്പെടുക, എലാസ്ട്രിക്ക് ഏട്ടന്‍, ഷൊറണൂര്‍ എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ കവര്‍ സോംഗ് ഇറക്കാതെ സ്വന്തം ഗാനങ്ങള്‍ ഇറക്കണമെന്ന് ചില ആരാധകര്‍ പറയുകയാണ്.

Comments are closed.