യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ട് ഇന്ന് തുടങ്ങുന്നു. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളാണ് ഈ ആഴ്ച തുടങ്ങുന്നത്. ആദ്യദിനം രണ്ട് മത്സരമുണ്ട്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്നതാണ്.

മാഡ്രിഡ് മൈതാനത്ത് ആണ് ആദ്യപാദം. യൂറോപ്യന്‍ കിരീടത്തിനായി വര്‍ഷങ്ങളായി മോഹിക്കുന്ന പിഎസ്ജി ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് കാരണം ഇന്ന് കളിക്കില്ല. അതേസമയം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുന്നത്.

Comments are closed.