എക്സ്ട്രീം 160R സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹീറോ

160 സിസി ശ്രേണിയിലേക്ക് ചുവടുവെച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. 2019 EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഹീറോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തൻ ബൈക്ക് 160 സിസി സ്‌പോർട്‌സ് കമ്മ്യൂട്ടർ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്‌സ്ട്രീം 160R ന്റെ മുൻവശത്ത് 37 mm ഷോവ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉൾക്കൊള്ളുന്നു. 17 ഇഞ്ച് 5 സ്‌പോക്ക് വീലുകൾ യഥാക്രമം 110 mm, 130 mm ടയറുകളുമായാണ് എത്തുന്നത്.

വിപണിയിലെ പുതിയ പ്രവണതയ്ക്ക് അടിസ്ഥാനമാക്കി ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമാണ് എക്‌സ്ട്രീം 160R വാഗ്‌ദാനം ചെയ്യുന്നത്. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

ഇരിപ്പിടത്തിലേക്ക് നോക്കിയാൽ സിംഗിൾ സീറ്റാണ് ബൈക്കിന് നൽകിയിരിക്കുന്നത്. എന്നാൽ ഉയർന്ന സെറ്റ് പില്യൺ ഹമ്പിനൊപ്പം സ്പോർട്ടി ആയി കാണപ്പെടുന്നു. ഇത് പ്രെഡക്ഷൻ പതിപ്പിലേക്ക് കടക്കുമ്പോൾ സീറ്റിംഗിൽ മാറ്റമുണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് 160 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം 160R ന് കരുത്തേകുന്നത്. ഇത് 15 bhp പവറും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്‌സ്ട്രീം 160R ന് സാധിക്കും.

ടിവിസി അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവ ആധിപത്യം പുലർത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിളാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R. ടിവിഎസിൽ നിന്നും ബജാജിൽ നിന്നുമുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായ പവർ ഔട്ട്‌പുട്ട് കണക്കുകളാണ് ഹീറോയുടെ പുത്തൻ എതിരാളിയും സൃഷ്ടിക്കുന്നത്.

Comments are closed.