ഇന്ന് താപനില മുന്നറിയിപ്പില്ല ; ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. തുടര്‍ന്ന് ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ ഇന്നലെ കണ്ണൂരില്‍ ആണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അതേസമയം ഉച്ചവെയില്‍ കൊളളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനുമാണ് നിര്‍ദ്ദേശം. അതേസമയം പകല്‍ ലഹരി പാനീയങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

Comments are closed.