വര്‍ക്കലയില്‍ റിസോര്‍ട്ടും ചേര്‍ന്നുള്ള നാലു കടകളും തീപിടിത്തത്തില്‍ കത്തിനശിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ പുലര്‍ച്ചെ 3.30 ഓടെ തിരുവമ്പാടി റിസോര്‍ട്ടും ചേര്‍ന്നുള്ള നാലു കടകളും തീപിടിത്തത്തില്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം. എന്നാല്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന കാട്ടില്‍ നിന്നാണോ തീ പടര്‍ന്നതെന്ന് വ്യക്തമല്ല. തുടര്‍ന്ന് അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.

Comments are closed.