നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്ന് വീണ്ടും തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്ന് വീണ്ടും തുടങ്ങുകയാണ്. തുടര്‍ന്ന് കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെയും കൂടാതെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.

അതേസമയം സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകര്‍ വഴി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Comments are closed.