ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം : യമുനാ നദിയുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മഥുര : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യമുനാ നദിയുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതിനാല്‍ യമുനയിലെ ദുര്‍ഗന്ധം ശമിപ്പിക്കാന്‍ ട്രംപ് ആഗ്രയിലേയ്ക്ക് എത്തുന്നതിന് മുന്നോടിയായി ഒരു സെക്കന്റില്‍ 500 ഘന അടി ജലമാണ് ഗംഗാനഹറില്‍ നിന്ന് ഒഴുക്കിവിടുന്നത്. തുടര്‍ന്ന് ഈ ജലം ഫെബ്രുവരി 20 ന് മഥുരയിലെത്തും.

ആഗ്രയില്‍ 21ന് വൈകുന്നേരത്തോടെ ഈ വെള്ളം എത്തിയേക്കുമെന്നും ഇത്തരത്തില്‍ ഫെബ്രുവരി 24 വരെ യമുനയിലെ ജലത്തിന്റെ അളവ് ഇതേ രീതിയില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും വകുപ്പിലെ എന്‍ജിനീയര്‍ ധര്‍മേന്ദര്‍ സിങ് വ്യക്തമാക്കി.

സെക്കന്റില്‍ 500 ഘന അടി ജലം മലിനീകരണം നിയന്ത്രിക്കുന്നതിനായി ഒഴുക്കി വിടുകയാണെങ്കില്‍ അതിന് തീര്‍ച്ചയായും ഫലമുണ്ടാകും. ഇതോടെ മഥുരയിലും ആഗ്രയിലും ഓക്സിജന്റെ അളവ് വര്‍ധിക്കും. കുടിക്കാന്‍ കഴിയുന്ന തരത്തിലേയ്ക്ക് വെള്ളം ശുദ്ധമാകില്ലെങ്കിലും നദിയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

Comments are closed.