പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തിലേക്കെത്തുന്നു

ഡൊറാഡൂണ്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടികയ്ക്കായി കാത്തിരിക്കുകയാണ്. ഭീകരരെ തുരത്താനായുള്ള സൈനീക നീക്കത്തിനിടെയാണ് മേജര്‍ വിഭൂതി ശങ്കറിന് ജീവന്‍ നഷ്ടമായത്. 10 മാസത്തിന്റെ ആയുസ്സ് മാത്രമാണ് നികിതയുടെയും മേജര്‍ വിഭൂതി ശങ്കറിന്റെയും വിവാഹ ജീവിതത്തിന് ഉണ്ടായിരുന്നത്.

അതേസമയം അദ്ദേഹത്തിന് അഭിമാനകരമാകും വിധത്തില്‍ പ്രവര്‍ത്തിക്കാനും ജീവിക്കാനുമാണ് തന്റെ ആഗ്രഹമെന്നമെന്നും തങ്ങളുടെ പ്രണയം എക്കാലത്തും നിലനില്‍ക്കുമെന്നും വിഭൂതിയോട് തനിക്കുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയ്ക്കാണ് സൈനീക സേവനം തെരഞ്ഞെടുത്തതെന്നും പുല്‍വാമ ഭീകരാക്രമത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും വിഭൂതി ഒപ്പമുണ്ടെന്ന തോന്നലാണ് തങ്ങള്‍ക്കുള്ളതെന്നും നികിത പറഞ്ഞു. എന്നാല്‍ സൈന്യത്തില്‍ ചേരാനുള്ള നികിതയുടെ ഉറച്ച തീരുമാനത്തെ ഇരുകുടുംബങ്ങളും ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് അവരും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു.

Comments are closed.