Ultimate magazine theme for WordPress.

ബന്ദിപ്പൂര്‍-മുത്തങ്ങ വനപാത : രാത്രിയാത്രനിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍

ദില്ലി: ദേശീയ പാത 212 വഴിയുള്ള രാത്രിഗതാഗതനിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. തുടര്‍ന്ന് കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സഞ്ചരിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തിന്റെ ലംഘനം കൂടിയാണ് യാത്രാനിരോധനം.

രാത്രിയാത്രാനിരോധനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ണാടകം നിര്‍ദേശിച്ച ബദല്‍ പാത യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമല്ല. ഈ ബന്ദല്‍ പാത കടന്നു പോകുന്നതും പരിസ്ഥിതി ദുര്‍ബലമേഖലയിലൂടെയാണ്. അത്തരമൊരു പാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാനും സമയമെടുക്കും. ബദല്‍ പാത പെട്ടെന്ന് പ്രായോഗികമല്ലാത്തിനാല്‍ ബന്ദിപ്പൂല്‍ യാത്രനിരോധനം ഒഴിവാക്കണമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

Comments are closed.