ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ദില്ലി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര എന്നിവയടക്കം പത്ത് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കുന്നതാണ്. തുടര്‍ന്ന് നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. കൂടാതെ ദില്ലി നിയമസഭാ സമ്മേളനത്തിന്റെ തീയ്യതിയും ഇന്ന് തീരുമാനിക്കും.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴില്‍, നഗര വികസനം എന്നിവയ്‌ക്കൊപ്പം സത്യേന്ദ്ര കുമാര്‍ ജെയിനാണ് ജലവകുപ്പിന്റെ ചുമതല. പരിസ്ഥിതി, തൊഴില്‍, വികസനം എന്നിവ ഗോപാല്‍ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാല്‍ ഗൗതമും വഹിക്കും. ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളില്‍ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉള്‍പ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. അതേസമയം ഇമ്രാന്‍ ഹുസ്സൈന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുക.

Comments are closed.