സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 280 രൂപ ഉയര്‍ന്ന് 30,680 രൂപയും ഗ്രാമിന് 35 രൂപയാണ് കൂടി 3835 രൂപയുമായി. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനുള്ളില്‍ 45 ഡോളര്‍ ഉയര്‍ന്നു.

അതേസമയം പവന് 1680 രൂപയാണ് ജനുവരി ഒന്നുമുതല്‍ ഇതുവരെ കൂടിയാണ്. ഗ്രാമിന് 205 രൂപയും ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Comments are closed.