ഇന്തോനീഷ്യന്‍ പ്രതിനിധി സംഘവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി

ന്യുഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ എയ്സ് ആക്ടിംഗ് ഗവര്‍ണര്‍ നോവ ഇറിയാന്‍സ്യയുടെ നേതൃത്വത്തിലുള്ള ഇന്തോനീഷ്യന്‍ പ്രതിനിധി സംഘവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം നിക്ഷേപം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യയും ഇന്തോനീഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനും ഇന്തോ-പസഫിക് മേഖലയില്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സഹായിക്കുമെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.