ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തി

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ നീല്‍ വാഗ്‌നര്‍ക്ക് പകരക്കാരനായി മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തി. ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പമാണ് വാഗ്‌നര്‍. വരും ദിവസങ്ങളില്‍ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയേക്കും. ഇക്കാരണം കൊണ്ടാണ് താരം ടീമിനൊപ്പം എത്താതിരുന്നത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയുടെ ആദ്യ ടെസ്റ്റ് 21ന് വെല്ലിങ്ടണിലാണ്.

ഹെന്റി ന്യൂസിലന്‍ഡായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല്‍ ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്. രണ്ട് വിക്കറ്റും താരം നേടിയിരുന്നു. താരം ഇന്ന് ന്യൂസിലന്‍ഡ് ടീമിനൊപ്പം എത്തും. അതേസമയം വാഗ്‌നര്‍ക്ക് ടീമിനൊപ്പം ചേരാന്‍ സാധിച്ചില്ലെങ്കില്‍ ജാമിസണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തും.

Comments are closed.