പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി എയര്‍ടെല്‍

എയർടെൽ അതിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്കും വർദ്ധിപ്പിക്കുകയാണ്. കമ്പനി ഇതിനകം തന്നെ രാജ്യത്തെ ആഡ്-ഓൺ കണക്ഷൻ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്.

കൂടാതെ എയർടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാറ്റങ്ങൾ വരുത്തുകയും പുതിയ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയും ചെയ്തു.എയർടെൽ 199 രൂപ മുതലുള്ള നിരക്കുകളിലാണ് തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകിയിരുന്നത്. എന്നാൽ താരിഫ് വർദ്ധന വന്നതോടെ 199 രൂപയുടെ പ്ലാൻ ഇപ്പോൾ പരിഷ്കരിച്ച് 249 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.

ഇപ്പോൾ 249 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 10 ജിബി ഡാറ്റയും ലഭ്യമാക്കുന്നുണ്ടെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. പുതിയ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ച് കൊണ്ടിരിക്കുകയാണെന്ന് എയർടെൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും എയർടെൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

ഉപയോക്താവിന് 99 രൂപ നൽകി ഒരു ആഡ് ഓൺ കണക്ഷൻ നേടാൻ കഴിയുന്ന രീതിയിലാണ് കമ്പനി പുതിയ തന്ത്രം ആവഷ്കരിച്ചിരിക്കുന്നത്. ഈ പ്ലാൻ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ അതിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പം ആഡ്-ഓൺ കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 499 രൂപ മുതൽ 1599 രൂപ വരെയുള്ള നിരക്കുകളിലാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ലഭിക്കുന്നത്.

499 രൂപയുടെ പ്ലാനിനൊപ്പം ആഡ് ഓൺ കണക്ഷൻ ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 749 രൂപ മുതലുള്ള നിരക്കുകൾ തൊട്ടാണ് കമ്പനി ആഡ് ഓൺ കണക്ഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ഇത് 1,599 രൂപ വരെയുള്ള പ്ലാനുകളിൽ ലഭ്യവുമാണ്. ആഡ് ഓൺ കണക്ഷൻ ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ 749 രൂപ മുതൽ 1599 രൂപവരെയുള്ള പ്ലാനുകൾ ലഭ്യമാണ്.

749 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മുതൽ മുകളിലേക്കുള്ള പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ആഡ് ഓൺ കണക്ഷൻ നൽകുന്നത്. 125 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിലേക്കുള്ള ആക്സസ് എന്നിവ നൽകുന്ന പ്ലാനാണ് 749 രൂപയുടേത്. ഇതിൽ റെഗുലറും ആഡ് ഓണുമായി രണ്ട് കണക്ഷനുകൾ ലഭിക്കുന്നു.

എയർടെൽ നൽകുന്ന മറ്റൊരു പോസ്റ്റ് പെയ്ഡ് പ്ലാൻ 999 രൂപയുടെ പ്ലാനാണ്. ഇത് 150 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിലേക്ക് ആക്സസ് എന്നിവ നൽകുന്ന പ്ലാനാണ്. നാല് കണക്ഷനുകളാണ് ഈ പ്ലാൻ നൽകുന്നത്. മൂന്ന് റെഗുലർ കണക്ഷന് പുറമേ ഒരു ഡാറ്റ ആഡ് ഓൺ കണക്ഷനുമാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഇതൊരു മികച്ച പ്ലാൻ തന്നെയാണ്.

എയർടെൽ പ്രീപെയ്ഡിലെ അവസാനത്തെ പ്ലാൻ 1,599 രൂപയുടെ പ്ലാനാണ് അൺലിമിറ്റഡ് 3 ജി, 4 ജി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ഇന്റർനാഷണൽ കോളിംഗിന് 200 മിനിറ്റ്, അന്താരാഷ്ട്ര പായ്ക്കുകളിൽ 10 ശതമാനം കിഴിവ് എന്നിവ ഈ പ്ലാൻ നൽകുന്നു. ഇതിന് പുറമേ നാല് ഇന്റർനാഷണൽ പ്ലാനുകൾ കൂടി കമ്പനി ആരംഭിച്ചിട്ടുണ്ട്. 648 രൂപ, 755 രൂപ, 799 രൂപ, 1,199 രൂപ എന്നീ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാക്കുക.

Comments are closed.