ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ടിയാഗൊ, സെഡാന്‍ മോഡലായ ടിഗോര്‍ എന്നിവയുടെ ഡെലിവറികള്‍ ആരംഭിച്ചു

ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗൊ, സെഡാൻ മോഡലായ ടിഗോർ എന്നിവയുടെ പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

വിപണിയിൽ അവതരിപ്പിച്ച പുതിയ രണ്ട് ബിഎസ്-VI മോഡലുകളുടെയും ഡെലിവറികൾ കമ്പനി ആരംഭിച്ചു. ടിയാഗൊ, ടിഗോർ മോഡലുകൾക്ക് യഥാക്രമം 4.60 ലക്ഷം രൂപയും 5.75 ലക്ഷം രൂപയിലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

എഞ്ചിൻ ബിഎസ്-VI ലേക്ക് നവീകരിച്ചതിനു പുറമേ നിരവധി പരിഷ്ക്കരണങ്ങളും രണ്ട് മോഡലുകളിലും ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊസ്മെറ്റിക് നവീകരണത്തിന് പുറമെ ചില അധിക ഫീച്ചറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എന്നാൽ പഴയ ബിഎസ്-IV ഡീസൽ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശക്കരിക്കാൻ തയ്യാറായിട്ടില്ല. പകരം ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഹാച്ച്ബാക്കും സെഡാനും വിപണിയിൽ എത്തുന്നത്.

ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ ടിയാഗൊയിലും ടിഗോറിലും ഇടംപിടിക്കുന്നത്. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുന്നു.

എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതോടൊപ്പം ഓപ്ഷണലായി എഎംടിയും തെരഞ്ഞെടുക്കാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ, ടിയാഗൊയുടെയും ടിഗോറിന്റെയും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് കരുത്തേകിയ 1.05 ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ യൂണിറ്റ് ഇനി മുതൽ ലഭ്യമാകില്ല.

കട്ട് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ച ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങൾ എന്നിവ ഘടിപ്പിച്ച ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ടാറ്റ വാഗ്‌ദാനം ചെയ്തിരിക്കുന്നു.

സെഡാൻ മോഡലായ ടിഗോറിന് ഒരു പ്രൊജക്ടർ ഹെഡ്‌ലാമ്പ് ലഭിക്കുന്നു. അതേസമയം ടിയാഗൊയിൽ ഹാലോജൻ യൂണിറ്റാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷാ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ടിയാഗൊ, ടിഗോർ എന്നിവയിൽ സ്റ്റാൻഡേർഡ് ഉപകരണങ്ങളായ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തലുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ (CSC) റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകും.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന് 4.60 ലക്ഷം മുതൽ 6.60 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. അതേസമയംടിഗോറിന് 5.75 ലക്ഷം മുതൽ 7.49 ലക്ഷം രൂപ വരെയാണ് വില.

Comments are closed.