ദക്ഷിണാഫ്രിക്കയില്‍ ട്രൈബര്‍ എംപിവി പുറത്തിറക്കിയതായി പ്രഖ്യാപിച്ച് റെനോ

ദക്ഷിണാഫ്രിക്കയിൽ ട്രൈബർ എംപിവി പുറത്തിറക്കിയതായി റെനോ പ്രഖ്യാപിച്ചു. സബ് കോംപാക്റ്റ് എം‌പി‌വി ആദ്യമായി ഇന്ത്യയിലാണ് പുറത്തിറക്കിയത്. ഇന്ത്യയിൽ 4.99 ലക്ഷം രൂപ എക്സ്-ഷോറൂം വില മുതൽ ആരംഭിക്കുന്ന വാഹനം വിപണിയിൽ അവതരിപ്പിച്ച നാൾ മുതൽ തന്ന മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഉദ്ദേശ്യം കമ്പനി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ലോഞ്ച് ചെയ്തതോടെ, ആ പ്രക്രിയയ്ക്കു തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ. കമ്പനി ഇതിനകം തന്നെ ട്രൈബറിന്റെ 28,000 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു, ക്വിഡിന് തൊട്ടുപിന്നാലെ കമ്പനിയുടെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണിത്.

2019 ഡിസംബറിൽ തന്നെ ട്രൈബറിന്റെ 600 യൂണിറ്റുകൾ കമ്പനി ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച് കയറ്റുമതിക്ക് ആരംഭം കുറിച്ചിരുന്നു. പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ട്രൈബർ ഇന്ത്യയിൽ വിപണിയിലെത്തിയത്.

1.0 ലിറ്റർ യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CMF-A പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കി, കമ്പനിയിൽ നിന്നുള്ള ആദ്യത്തെ നാലു മീറ്ററിൽ താഴെയുള്ള ഏഴ് സീറ്ററാണ് റെനോ ട്രൈബർ. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ഇലക്ട്രിക് ബൂട്ട് റിലീസ്, സ്മാർട്ട് ലുക്കിംഗ് വീലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ എന്നിവയും മറ്റ് സവിശേഷതകളും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ എസി വെന്റുകൾ, ഈസിഫിക്സ് എന്നറിയപ്പെടുന്ന ആദ്യത്തെ മോഡുലാർ മൂന്നാം വരി എന്നിവയും വാഹനത്തിലുണ്ട്.

ഇന്ത്യയിലെ ട്രൈബർ കുടുംബത്തെ വളർത്തുന്നതിനൊപ്പം മറ്റ് ആഫ്രിക്കൻ വിപണികളിൽ നിന്നും ആസിയാൻ, സാർക്ക് രാജ്യങ്ങളിൽ നിന്നുമുള്ള വളർച്ചയും ഉയർന്ന ഡിമാൻഡും തങ്ങൾ മുൻകൂട്ടി കാണുമെന്നും റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ടരം മാമിലപ്പള്ളെ പറഞ്ഞു.

സുരക്ഷാ സവിശേഷതകളിൽ മുന്നിൽ ഇരട്ട എയർബാഗുകൾ, ABS+EBD, ലോഡ് ലിമിറ്റർ + പ്രെറ്റെൻഷനർ (ഡ്രൈവർക്ക് മാത്രം), സ്പീഡ് അലേർട്ട്, ഡ്രൈവർക്കും പാസഞ്ചർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ.

കൂടാത പിൻ പാർക്കിംഗ് സെൻസർ, പെഡസ്ട്രിയൻ പ്രൊടക്ഷൻ എന്നിവ സ്റ്റാൻഡേർഡായി വരുന്നു. ഏറ്റവും ഉയർന്ന മോഡലിന് നാല് എയർബാഗുകൾ ലഭിക്കും. അതോടൊപ്പം നാലു മീറ്ററിൽ താഴെയുള്ള വാഹനത്തിൽ നിരവധി സവിശേഷതകൾ ഉൾകൊള്ളിക്കാൻ റെനോയ്ക്ക് വ്യക്തമായി കഴിഞ്ഞു.

Comments are closed.