കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന് അരുവിപ്പുറം പ്രതിഷ്ഠ കാരണമായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : അരുവിപ്പുറം പ്രതിഷ്ഠയുടെ 132 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകത എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരുദേവന്‍ കേരളീയ നവോത്ഥാനത്തിന്റെ ശിലാസ്ഥാപനമാണ് നിര്‍വഹിച്ചതെന്നും തെറ്റായ സാമൂഹ്യ വ്യസ്ഥിതിക്ക് എതിരെ സമാധാനപരമായി അദ്ദേഹം നടത്തിയ പോരാട്ടമാണിതെന്നും പറയുന്നു.

കൂടാതെ ഓരോ അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികവും നവോത്ഥാനത്തിന്റേതു കൂടിയാണ്. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന് അരുവിപ്പുറം പ്രതിഷ്ഠ കാരണമായെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രി കടംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചിരുന്നു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ അടൂര്‍ പ്രകാശ് എം.പി, സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തിരുന്നു.

Comments are closed.