സമരവേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷഹീന്‍ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി മധ്യസ്ഥ സംഘവുമായി ഇന്ന് ചര്‍ച്ച

ദില്ലി: ഷഹീന്‍ ബാഗില്‍ നിന്ന് സമരവേദി മാറില്ലെന്ന് സമരസമിതി ഉറച്ച നിലപാടെടുത്തതോടെ സമരക്കാരുമായി സുപ്രീം കോടതി മധ്യസ്ഥ സംഘം ഇന്നും ചര്‍ച്ച നടത്തും. തുടര്‍ന്ന് പരിഹാരം കാണുംവരെ വരെ ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥ സംഘത്തിലെ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡേയും സാധന രാമചന്ദ്രനും വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധനാ രാമചന്ദ്രനും ഇന്നലെ സമരപ്പന്തലില്‍ വന്നിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീന്‍ബാഗിലെ അമ്മമാരോട് ഇവര്‍ സംസാരിച്ചു.

കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീന്‍ബാഗിലെ അമ്മമാര്‍ ഇവിടെ സമരമിരിക്കുകയാണ്. അതേസമയം >ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വന്‍ പ്രചാരണവിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.

Comments are closed.