മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമണം : കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. മുത്തൂറ്റ് സമരം കൂടുതല്‍ ശക്തിപ്പെടുത്താനായി സമരം സംസ്ഥാന വ്യാപകമാക്കാനാണ് സിഐടിയുവിന്റെ തീരുമാനം. ഇതിനായി എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് സമര സഹായ സമിതികള്‍ രൂപീകരിക്കുന്നതാണ്.

മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്. പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം നടത്തുന്നത്. അതേസമയം ഹൈക്കോടതി നിയോഗിച്ച അമിക്യസ്‌ക്യൂറി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച മുത്തൂറ്റ് മാനേജ്‌മെന്റിനെതിരെ നിയമ നടപടി സ്വീകിരക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് സിഐടിയു തീരുമാനിച്ചിരിക്കുന്നത്.

Comments are closed.