രാജസ്ഥാനില്‍ 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

ജയ്പൂര്‍: രാജസ്ഥാനില്‍ ഒരു ഇരുചക്ര വാഹന ഏജന്‍സിയില്‍ നിന്ന് 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനവും നഗ്‌നരാക്കി പരേഡും നടത്തി. രാജസ്ഥാനിലെ നഗൗര്‍ ജില്ലയില്‍ ഞായറാഴ്ച നിരവധി പേര്‍ ചേര്‍ന്ന് ഷോറൂമിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇവരെ പ്രഹരിക്കുകയായിരുന്നു.

ഒരാളുടെ സ്വകാര്യ ഭാഗത്ത് ഇവര്‍ പെട്രോളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ പോലീസ് ഷോറൂം ജീവനക്കാരായ ആറു പേരെ അറസ്റ്റു ചെയ്തു. ദളിത് യുവാക്കള്‍ക്കെതിരെ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Comments are closed.