കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിന് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ഷെരീഫ് മുല്ല ഇനി മുസ്ലീം മഠാധിപതി

കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിന് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ഷെരീഫ് മുല്ല മുസ്ലീം മഠാധിപതിയായി. തുടര്‍ന്ന് 33 കാരനായ ഷെരീഫ് റഹീംഅന്‍സാബ് മുല്ലയാണ് ഇനി ഉത്തരകര്‍ണാടകയിലെ ഗഡാഗ് ജില്ലയിലുള്ള അസുതി ഗ്രാമത്തിലെ കോരണേശ്വര ശാന്തിധാമ മഠാധിപതിയാകുന്നത്. ഈ മാസം 26 ന് ഷെരീഫ് മുല്ല ഇവിടെ ചുമതലയേല്‍ക്കുന്നതാണ്.

2019 നവംബര്‍ 10 നാണ് ഷെരീഫ് സന്യാസിയായി ദീക്ഷ സ്വീകരിച്ചത്. അതേസമയം വിവാഹിതരും കുടുംബമുള്ളയാളുമായ ഒരാളെ മഠാധിപതിയാക്കുന്ന പതിവ് സാധാരണയായി ലിംഗായത്തുകള്‍ക്കിടയിലില്ല. എന്നാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ബസവേശ്വരന്റെ സിദ്ധാന്തങ്ങളിലും ചിന്തകളിലും ചെറുപ്പം മുതല്‍ ആകൃഷ്ടനാണ് ഷെരീഫ് മുല്ല. കോരണേശ്വര ശിവയോഗിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഷെരീഫിന്റെ പിതാവ് റഹിംഅന്‍സാബ് മുല്ല മഠത്തിനായി ഗ്രാമത്തില്‍ രണ്ടേക്കര്‍ ഭൂമി നല്‍കിയിരുന്നു.

Comments are closed.