തെലങ്കാനയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി

തെലങ്കാനയിലെ ഗജ്വാളില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അതി ക്രൂരമായി കൊലപ്പെടുത്തി. എന്നാല്‍ എട്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് വെങ്കിടേഷ് ഗൗഡയെന്ന യുവാവ് കൊലപാതകം നടത്തിയത്. ആന്ധ്രാപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു ദിവ്യ. എട്ടാം ക്ലാസ് മുതല്‍ വെങ്കിടേഷ് ഇവരുടെ പിന്നാലെ നടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും സന്ധ്യയോടെ ദിവ്യ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഈ സമയം വീട്ടിലേക്ക് കയറിവന്ന വെങ്കിടേഷ് യുവതിയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ മാത്രം ഏഴ് വലിയ മുറിവുകളാണ് ഉണ്ടായിരുന്നത്. ദിവ്യ ഉടന്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് വെങ്കിടേഷ് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ പോലീസ് പിടികൂടി. അതേസമയം, വെങ്കിടേഷും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും 2014 ല്‍ ഇരുവരും അമ്പലത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്നും വെങ്കിടേഷിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വ്യത്യസ്ത ജാതി ആയതിനാല്‍ ദിവ്യയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചില്ലെന്നും ദിവ്യയെ അവര്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

Comments are closed.