കോയമ്പത്തൂര്‍ അപകടം : അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കോയമ്പത്തൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തില്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്ന് അനുശോചനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

Comments are closed.