യൂറോപ്പാ ലീഗ് ഫുട്ബോളിലെ പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും
ബ്രുഗ്: യൂറോപ്പാ ലീഗ് ഫുട്ബോളിലെ പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 1130നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, അയാക്സ് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. എവേ മത്സരത്തില്‍ യുണൈറ്റഡ്, ബെല്‍ജിയം ക്ലബ്ബായ ബ്രുഗിനെ നേരിടുകയാണ്.
അതേസമയം ആഴ്സനലിന്റെ എതിരാളികള്‍ ഒളിംപിയാക്കോസ് ആണ്. ഇന്റര്മിലാന് ബള്‍ഗേറിയന്‍ ക്ലബ്ബായ ലുഡോഗോറെറ്റ്സിനെ നേരിടും. അയാക്സിന്റെ എതിരാളികള്‍ ഗെറ്റാഫെയാണ്. ബയേര്‍ ലെവര്കൂസന് പോര്‍ട്ടോയെയും റോമ ജെന്റിനെയും ബെന്‍ഫിക്ക ഷാക്തറിനെയും റെഡ്ബുള്‍ ഐന്‍ട്രാക്റ്റിനെയും നേരിടുന്നതാണ്.
Comments are closed.