ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും മത്സരിക്കും

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും മത്സരിക്കും. ഗുവാഹത്തിയില്‍ രാത്രി 7.30നാണ് മത്സരം തുടങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാമതും ഹൈദരാബാദ് അവസാനസ്ഥാനത്തുമാണ്.

13 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റിന് ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സിനെയും മറികടക്കാം. എന്നാല്‍ ഹൈദരാബാദിന് സീസണിലെ അവസാന മത്സരമാണിത്. കഴിഞ്ഞ സീസണില്‍ ഒന്‍പത് പോയിന്റ് മാത്രം നേടിയ ചെന്നൈയിന്‍ എഫ് സിയാണ് ഐഎസ്എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കുറവ് പോയിന്റ് നേടിയത്.

Comments are closed.