സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍ വാഴ

വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് ആദ്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. ഇവയിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. കറ്റാർ വാഴ ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിന് ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാർ വാഴ നല്ലൊരു സ്ക്രബ്ബറാണ്.

കറ്റാര്‍ വാഴയും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതം ചർമസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിന് വേണ്ടി ഒരു സ്പൂൺ ബേക്കിംഗ് സോഡ രണ്ട് സ്പൂൺ കറ്റാർ വാഴ നീര് എന്നിവ മിക്സ് ചെയ്ച് മുഖത്തും കഴുത്തിലും നല്ലതു പേലെ തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ മസ്സാജ് ചെയ്ത ശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന അസ്വസ്ഥതകളെ പൂർണമായും പരിഹരിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ഇത്തരത്തിൽ ചെയ്യുക. ഇത് ചർമ്മത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

ആസ്പിരിൻ ഗുളിക സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ്. 2-3 ഗുളിക എടുത്ത് ഇത് കറ്റാര്‍ വാഴ നീരിൽ മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്.

ഇതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകളും പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ചർമ്മത്തിന് നിറം നൽകുന്നതിനും ചർമ്മത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും കറ്റാർവാഴ മികച്ച ഓപ്ഷൻ തന്നെയാണ്. കവിൾ തുടുക്കുന്നതിനും ഇരുണ്ട നിറത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഈ സ്ക്രബ്ബർ.

കറ്റാർ വാഴയും നാരങ്ങ നീരും അല്പം പഞ്ചസാരയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിൽ വരുത്തുന്ന മാറ്റം ചില്ലറയല്ല. ഇതെല്ലാം തുല്യ അളവിൽ എടുത്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചർമ്മത്തിൽ മസ്സാജ് ചെയ്യാനും ശ്രമിക്കണം. ഇത് ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ബ്ലാക്ക്ഹെഡ്സിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയിൽ ഒരു തവണ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്.

കറ്റാർ വാഴയും ഉപ്പും ഇത്തരത്തിൽ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമ്മം സോഫ്റ്റ് ആക്കി നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

എല്ലാ വിധത്തിലും ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് മികച്ച ഓപ്ഷൻ തന്നെയാണ് ഈ സ്ക്രബ്ബർ. പഞ്ചസാര 80%ത്തോളം അലിഞ്ഞതിന് ശേഷം മാത്രമേ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാൻ പാടുകയുള്ളൂ. 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

കറ്റാർ വാഴയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തേക്കുന്നതും നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുഖത്തുണ്ടാവുന്ന ബ്രൗൺ സ്പോട്ട് ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകുന്നു. അതോടൊപ്പം തന്നെ ചർമ്മത്തിലെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ മുഖം നല്ലതു പോലെ ക്ലീൻ ആക്കുന്നതിനും സഹായിക്കുന്നു.

ഇത് രണ്ടും മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യമുള്ള ചർമ്മത്തിന് എന്നും മികച്ചത് തന്നെയാണ് കറ്റാർ വാഴ.

Comments are closed.